ഇടത് മുന്നണി ഭരണത്തിൽ പോലീസിനെ കയറൂരി വിടുന്നു: അഡ്വ.വർഗ്ഗീസ് മാമ്മൻ

തിരുവല്ല : കേരളത്തിലെ ഇടത് മുന്നണി ഭരണത്തിൽ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ വിവാഹ പാർട്ടിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനം എന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. ഇടത് മുന്നണി ഭരണത്തിൽ പോലീസ് ഒരു വശത്ത് ക്രിമനലുകൾക്കും തട്ടിപ്പുകാർക്കും മയക്ക് മരുന്ന് മാഫിയക്കും ഒത്താശ ചെയ്ത് കൊടുക്കുകയും മറുഭാഗത്ത് പിന്നോക്ക വിഭാഗക്കാരെയും നിരപരാധികളേയും തെരുവിൽ ആക്രമിക്കുകയും ചെയ്യുന്ന നയം അപലനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ജനങ്ങൾക്ക് നിഷ്പക്ഷവും നീതിപൂർവ്വവുമായ സ്വൈര ജീവിതം ഉറപ്പാക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാരും പോലീസും നിരപരാധികളായ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്ന ത് ഇടത് ഭരണത്തിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങി പ്പോകവെ PRDS സഭാംഗങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.