കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബാവൽസ് വില്ല, മൗണ്ട് കാർമൽ, പുളിക്കച്ചിറ, ഇറഞ്ഞാൽ, ചായക്കടപടി, കല്ലിലമ്പലം എന്നീ ഭാഗങ്ങളിൽ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആൻസ്, കുരിശുംമൂട് , പൂവത്തുംമൂട് , കരിക്കണ്ടം, കിംഗ്സ് എന്നീ ട്രാൻസ്ഫോർമറിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം കവല, കാഞ്ഞിരം ജെട്ടി, അറു പുറ, ആമ്പക്കുഴി എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ബോട്ട് ജെട്ടി, പള്ളിച്ചിറ, ചക്രം പടി, ബാങ്ക് പടി, കെ വി കെ എന്നീ സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, പറപ്പാട്ടുപടി റോഡ്, ബി എസ് എൻ എൽ , പഞ്ചായത്ത് ഓഫീസ് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അപ്പൻ മുക്ക്, ചാഞ്ഞോടി, തൊടീ ഗാർഡൻ, കോട്ടമുറി, കൊച്ചുപള്ളി, മണിമുറി, ഓട്ടക്കാട്, നന്ദനാർകോവിൽ. എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. ഇലക്ട്രിക്കൽ സെക്ഷൻ പള്ളിക്കത്തോടിന്റെ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ 9 മുതൽ ഒന്ന് വരെ ചുവന്നപ്ലവ്, കരിമ്പനി വെള്ളറ, ഇടമുള, മണലുംക്കൽ എന്നിഭാഗങ്ങളിൻ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും പൂവതിളപ്പ് മൈകണ്ടം പാറശ്ശേരി മുണ്ടൻകുന്നു എന്നിഭാഗങ്ങളിൽ 2 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻ്റ് മേരീസ് സ്കൂൾ, പുത്തൻപള്ളിക്കുന്ന്, വാട്ടർ അതോറിട്ടി, ഗവ ആശുപത്രി, മൈക്രോ, ബി.പി.എൽ ടൗവ്വർ, ജനതാ നഗർ, ജനതാ റോഡ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പാടിയറക്കടവ്, കണ്ട്രാമറ്റം,പാമ്പൂരംമ്പാറ നമ്പർ 2, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, ഡെലീഷ്യ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും,പുത്തെൻചന്ത ട്രാൻസ്ഫോർമർ പരിധിയിൽ, ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം ഒ സി , പെഴുവേലിക്കുന്ന്, കളമ്പുകാടുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി സ്കൂൾ , വേട്ട ടി അമ്പലം, വേട്ട ടി ടവർ, എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെയും പോത്തോട് മുതല വാൽച്ചിറ, ലക്ഷ്മി പുരം പാലസ്, ശ്രീകൃഷ്ണ ടെമ്പിൾ, എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറ്റി കാട് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.