തിരുവനന്തപുരം: കഠിനംകുളത്ത് ഇൻസ്റ്റാഗ്രാം സുഹൃത്തായ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പോലീസ് സംഘം പിടികൂടി. കൊല്ലം ദളവാപുരം സ്വദേശി ജോൺസണിനെയാണ് പോലീസ് പിടികൂടിയത്. കുറിച്ചിയിലെ വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തിരുന്ന ഇയാളെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.വിഷമുള്ളിൽ ചെന്നതായുള്ള സംശയത്തെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് കുറിച്ചിയിലെ വീട്ടിൽ ഹോംനേഴ്സ് ആയി ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എ എസ് ഐ അഭിലാഷും പോലീസ് ഉദ്യോഗസ്ഥനായ റിങ്കുവും സ്ഥലത്തെത്തുകയായിരുന്നു ഈ സമയം കയ്യിൽ ഒരു ബാഗുമായി ഇയാളെ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും കണ്ടെത്തി തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിഷം കഴിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തിയത് തുടർന്ന് ഇയാളെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു താൻ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. കഠിനംകുളം സ്വദേശി ആതിരയെയാണ് ഇൻസ്റ്റാഗ്രാം സുഹൃത്തായ ജോൺസൺ കഴിഞ്ഞദിവസം കൊലപ്പെടുത്തിയത്.