കോത്തല ഗവണ്മെന്റ് ഹൈസ്കൂളിൽ വായനദിനം -മാസാചരണം ഉദ്ഘാടനം നടത്തി

എസ് എൻ പുരം :കോത്തല ഗവണ്മെന്റ് ഹൈസ്കൂളിൽ വായന ദിന -മാസാചരണത്തിന്റെ ഉത്ഘാടനം കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് (TIES ) ലെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവിയും, ആർ ഐ ടി മുൻ പ്രൊഫസറുമായ ഡോ. ബിന്ദു ബി കെ നിർവഹിച്ചു. ആധുനിക ലോകത്ത് വായനയുടെ പ്രാധാന്യത്തേക്കുറിച്ചും, ഡിജിറ്റൽ വായനയെക്കുറിച്ചും, കുട്ടികളുമായി സംവാദിച്ചു. സീനിയർ അധ്യാപികയായ എസ് റജിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും,കൺവീനർ അശ്വതി എസ് നന്ദിയും പറഞ്ഞു.

Advertisements


തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
പോസ്റ്റർ നിർമ്മാണം, ക്വിസ്, ലൈബ്രറി സന്ദർശനം, പുസ്തക പ്രദർശനം, അമ്മ വായന, ഗോത്രപ്പാട്ട്,കഥാപാത്ര പുനരാവിഷ്കാരം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ വായനാ മാസാചരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു.

Hot Topics

Related Articles