വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുന്നു വൈക്കംകാരനായ ദേവജിത്ത് എസ്

വൈക്കം : വൈക്കത്തുവെച്ച് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കം നഗരസഭയുടെ സഹകരണത്തോടെ 21വേൾഡ് റെക്കോർഡുകൾ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി വേമ്പനാട്ട്കായൽ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്.ജനുവരി 18ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂബേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ആഴമേറിയ 9കിലോമീറ്റർ ദൂരമാണ് ഇരുകൈകളും ബന്ധിച്ച് ദേവജിത്ത് നീന്താൻ ഒരുങ്ങുന്നത്.

Advertisements

കടവന്ത്ര സ്റ്റേഷനിലെ എസ് ഐ സജീവ് കുമാറിന്റെയും ആധ്യാപിക സവിത സജീവിന്റെയും ഇളയ മകനായ ഉദയനാപുരം അമ്പിലേഴത്തു വീട്ടിൽ ദേവജിത്ത് എസ് എന്ന13 വയസുകാരൻ.പൂത്തോട്ട കെ പി എം വി എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമാണ് ഈ കൊച്ചുമിടുക്കൻ. കണക്കാരി സി എസ് ഐ ലോ കോളേജ് എൽ എൽ ബി ആദ്യവർഷ വിദ്യാർഥിനി ദേവിക എസ്സ് സഹോദരിയാണ് .അച്ഛൻ സജീവ്കുമാറിന്റെ ശിക്ഷണത്തിൽ നീന്തലിന്റെ ആദ്യപാഠങ്ങൾ പഠിച്ച ദേവജിത്ത് പിന്നീട് ഷാജികുമാർ റ്റി യുടെ നേതൃത്വത്തിൽ നിന്തൽ പരിശീലിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വേൾഡ് റെക്കോഡ് നേടുന്നതിനായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ ചേരുകയും കോച്ച് ബിജു താങ്കപ്പന്റെ പരിശീലനത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ ഏകദേശം ആറുമാസത്തെ കഠിന പരിശീലനത്തിലൂടെയാണ് ഈ കായൽ വിസ്മയം തീർക്കുവാൻ ദേവജിത്ത് പ്രാപ്തനായത്.കാലാവസ്ഥ അനുകൂലമാണിങ്കിൽ ഏകദേശം രണ്ട്മണിക്കൂർ കൊണ്ട് ദേവജിത്തിന് നീന്തികയറാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.

Hot Topics

Related Articles