ഫ്യൂച്ചര്‍ കേരള മിഷന്‍: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ ഒരുങ്ങി ജെയിന്‍ : ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ പ്രഖ്യാപനം. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടി രൂപയാണ്. തിരുവനന്തപുരം, കോട്ടയം,തൃശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും.

Advertisements

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായാണ് പുതിയ സര്‍വകലാശാല സ്ഥാപിക്കുന്നത്. ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം, തൊഴില്‍ അവസരം സൃഷ്ടിക്കല്‍, സംരംഭകത്വം,യുവജന ശാക്തീകരണം എന്നിവയിലൂടെ കേരളത്തെ മികച്ച വാസസ്ഥലമാക്കിമാറ്റുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഫ്യൂച്ചര്‍ കേരള മിഷന്‍. ഇതിന്റെ ഭാഗമായി സാങ്കേതികവിദ്യയെ ആധാരമാക്കി പ്രായോഗിക പരിജ്ഞാനവും വിദ്യാര്‍ത്ഥികേന്ദ്രീകൃതവുമായ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തുകയാണ് പുതിയ സര്‍വകലാശാലയുടെ ലക്ഷ്യം. ആഗോളതലത്തിലുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, കേരളത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കും പുരോഗതിക്കും സംഭാവന നല്‍കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന രീതിയുള്ളതാകും പാഠ്യപദ്ധതി. മികവാര്‍ന്ന പഠന പദ്ധതിയിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെയിന്‍ സര്‍വകലാശാലയുടെ അന്താരാഷ്ട്ര തലത്തിലുള്ള അക്കാദമിക, വ്യാവസായിക പങ്കാളിത്തങ്ങള്‍, അതിനൂതന പഠനരീതികള്‍ എന്നിവ വിദ്യാര്‍ത്ഥികളെ ഗവേഷണത്തിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രാപ്തരാക്കും. അക്കാദമിക മികവിനൊപ്പം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും, നൂതന ആശയങ്ങള്‍ക്കും ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി പ്രാധാന്യം നല്‍കും.

ഗുണനിലവാരമുള്ള ഉന്നതപഠനം തേടി മറ്റു നാടുകളിലേക്ക് പോകുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. ഇത്തരത്തില്‍ മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കി പുറംരാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നവര്‍ക്ക് നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.

2019 മുതല്‍ കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം പുതിയതായി ആരംഭിക്കുന്ന ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റിയും ഉപക്യാമ്പസുകളും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം സൃഷ്ടിക്കുമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്സിറ്റി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.