കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ദര്‍ശന തിരുനാളിന് കൊടിയേറ്റി

കോട്ടയം : ചരിത്രത്തിന്റെ വിളനിലമായി കടുത്തുരുത്തിയെ മാറ്റിയ പതിനായിരങ്ങളുടെ ആത്മീയ കേന്ദ്രമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ഭക്തിയുടെ നിറവില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിന് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കൊടിയേറ്റി. ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറേ ചരിത്രപാരമ്പര്യമാണ് താഴത്തുപള്ളിക്കുള്ളത്. ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണെങ്കിലും താഴത്തുപള്ളിയില്‍ പ്രധാന തിരുനാളായി ആഘോഷിക്കുന്നത്

Advertisements

തിരുകുടുംബത്തിന്റെ ദര്‍ശനതിരുനാളാണ്. പാലാ രൂപതയില്‍ ഏറ്റവും വലിയ ദര്‍ശന സമൂഹമുള്ളതും കടുത്തുരുത്തിയിലാണ്. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിനും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന. 14ന് വിവാഹത്തിന്റെ 25-ഉം 50-ഉം വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ആദരിക്കും. 16ന് രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍. 17ന് രാവിലെ ആറിന് ഇലക്തോര്‍ കുര്‍ബാന. വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.30ന് ജപമാല പ്രദക്ഷിണം, സമാപനാശീര്‍വാദം -ഫാ.തോമസ് ആനിമൂട്ടില്‍, 7.30ന് ഗാനമേള. പ്രധാനതിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കും.

Hot Topics

Related Articles