വൈക്കം:വൈക്കം ബി.എഡ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തളിർ 2025 കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാ നികേതനിൽ ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്ത് അംഗം എൻ.വി.ടോമി നിരപ്പേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.എ.മഞ്ജു അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ പി.എം. വിനീത,വോളണ്ടിയർ സെക്രട്ടറി എബിൻ ജോസ്, എസ് വി ഡി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ജോസ് ആറ്റുപുറത്ത്, പിടിഎ വൈസ് പ്രസിഡൻ്റ് വി.വി. വിപിൻ, അസിസ്റ്റൻ്റ് പ്രഫ.രേഷ്മ എന്നിവർ പ്രസംഗിച്ചു.
Advertisements