കോട്ടയം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കോട്ടയം കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണത്തിന് തുടക്കം കുറിച്ച് പാലത്തിന്റെ പൈലിങ് നടപടികൾ ആരംഭിച്ചു. 12 മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. മൂന്നു സ്പാനുകളിൽ രണ്ടെണ്ണം ഇതിനകം പ്രാരംഭഘട്ടത്തിൽ നിർമ്മിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്പാനുകളുടെയും, അപ്രേച്ച് റോഡിനായുള്ള 5 ലാൻഡ് സ്പാനുകളുടെ പൈലിങ്ങ് ജോലികൾക്കാണ് ഇന്ന് തുടക്കമായിരിക്കുന്നത്. 18 മാസം കൊണ്ട് പാലം നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചു
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.49 കോടി രൂപ ചിലവഴിച്ചാണ് പാലം പൂർത്തിയാക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ യുടെ ഏറെ നാളായുള്ള പരിശ്രമത്തിനൊടുവിലാണ് വർഷങ്ങൾ നീണ്ട തടസ്സങ്ങൾ ഒഴിവാക്കി പാലം നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.