സണ്ണി തോമസിന് വീടെന്ന സ്വപ്നത്തിന് ഉറപ്പ് നൽകി ജില്ലാ കലക്ടർ : കോട്ടയത്ത് ദളിത് കുടുംബം ധർണ്ണ നടത്തി 

കോട്ടയം : കഴിഞ്ഞ 71 വർഷമായി സ്‌ഥിരതാമസം ആയിരുന്ന സ്‌ഥലത്തിന് ഉടമസ്‌ഥ അവകാശവും വീടും ആവശ്യപ്പെട്ട് കോട്ടയം വില്ലൂന്നി ആർപ്പൂക്കര മേരി തോമസും കുടുംബവും സി എസ് ഡി എസ് (ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി ) നേതൃത്വത്തിൽ നടത്തിയ ധർണ്ണ വിജയത്തിലേയ്ക്ക്. രാവിലെ മേരി തോമസും കുടുംബവും സി എസ് ഡി എസ് നേതാക്കളും നടത്തിയ ധർണ്ണയ്ക്ക് ഒടുവിൽ ജില്ല കലക്ടർ നേരിട്ട് നടത്തിയ ചർച്ചയിൽ ആണ് കുടുംബത്തിന് ഉറപ്പ് നൽകിയത്.

Advertisements

രാവിലെ കലക്ടറേറ്റ് പടിക്കൽ കുടുംബം നടത്തിയ ധർണ്ണ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന സെക്രട്ടറി വിനു ബേബി, സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആഷ്‌ലി ബാബു, കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ജയ്മോൻ പുത്തൻതോട് തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

70 വർഷമായി സ്‌ഥിരതാമസം ആക്കിയ സ്‌ഥലത്തിന് ഉടമസ്‌ഥ അവകാശം ആവശ്യപ്പെട്ടാണ് കുടുബം ധർണ്ണ നടത്തിയത്. നിരവധി തവണ അപേക്ഷകൾ നൽകി എങ്കിലും ലക്ഷ്യം കാണാതെ വന്നതോടെയാണ് കുടുബം സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ വർഷം ഈ വിഷയം കാണിച്ച് മലയാള മനോരമ നൽകിയ വാർത്ത ആണ് വിഷയം കൂടുതൽ ചർച്ച ആക്കിയത് 

Hot Topics

Related Articles