കോട്ടയം : നിയോജകമണ്ഡലത്തിൽ യുഡിഎഫ് റിക്കാർഡ് ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. റേഷൻ കടകൾ അടച്ചു പൂട്ടിയും, ജീവനക്കാർക്ക് ശമ്പളം മുടക്കിയും, പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാക്കി ഗ്രാറ്റുവിറ്റി പോലും നൽകാതെ പെൻഷൻ കാരെ ബുദ്ധിമുട്ടിച്ചും മുന്നോട്ടു പോകുന്ന സർക്കാരിനെതിരെ കോട്ടയത്തെ വോട്ടറൻമാർ ശക്തമായി വിധിയെഴുതുമെന്നും ഉത്ഘാടന പ്രസംഗത്തിൽ തിരുവഞ്ചൂർ പറഞ്ഞു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. നിയോജമണ്ഡലം ചെയർമാൻ ആയി അബ്ദുൾ സലാം (ഐ യു എം എൽ) കൺവീനർ ആയി എസ് രാജീവ് (ഐ എൻ സി )സെക്രട്ടറി ആയി ജോയ് ചെട്ടിശേരി, എന്നിവർ ചുമതല ഏറ്റു. യുഡിഎഫ് നേതാക്കളായ ഫിലിപ്പ് ജോസഫ്,മോഹൻ കെ നായർ, അസീസ് കുമാരനല്ലൂർ എബി പൊന്നട്ട്, നന്ദിയോട് ബഷീർ, യൂ കെ ഭാസി, സണ്ണികാഞ്ഞിരം, അഡ്വ. ജോണി ജോസഫ്,യൂജിൻ തോമസ്, എം പി സന്തോഷ്കുമാർ, ഫറൂഖ് പാലപ്പറമ്പ്,ഷാനവാസ് പാഴൂർ,മഞ്ജു എം ചന്ദ്രൻ, സിബിജോൺ, ജയചന്ദ്രൻ, ഷാജി പറങ്ങോട്ട്,ബറ്റി ടോജോ,അനീഷ് വരമ്പിനകം,അനിൽകുമാർ, സോമൻ പുതിയത്ത്,ഷിബു ഏഴാപുഞ്ച, എന്നിവർ പ്രസംഗിച്ചു.