കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ ഒന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരക്കാട്, ഐരുമല, കുന്നേൽ വളവ്, മാക്കൽപ്പടി, പോരാളൂർ, ആന കുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൂത്തേടം, പങ്ങട ബാങ്ക് പടി, എൻ എസ് എസ് പടി, പങ്ങട മഠം പടി,പാറാമറ്റം, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ തുത്തൂട്ടി, തണ്ടാശേരി തിരുവഞ്ചൂർ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, കളമ്പാട്ടുച്ചിറ, നാഷണൽ റബ്ബർ, മോമോ റബ്ബർ, സെൻ്റ്.മേരീസ്, സി കെ ബേബി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇരുപതിൽചിറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യൂതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കരിമ്പിൽ, ആക്കളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 6 ഭാഗികമായി മണി വരെ വൈദ്യൂതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീനിക്കുഴി, ഇറിഗേഷൻ, പാറമ്പുഴ, മഞ്ചാടി, പൊയ്കമഠം ഭാഗങ്ങളിൽ 10:00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങുംമീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി, കൊല്ലംപറമ്പ്, ചേലമറ്റം പടി, കുരുവിക്കാട് ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5 വരെയും പട്ടുനൂൽ,പുളിഞ്ചോട്, നെടുമ്പുപൊയ്ക, പുതുവയൽ, മോസ്കോ വത്തിക്കാൻ,കാളച്ചന്ത വട്ടക്കുന്ന് മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ 09: 30 മുതൽ 1:00 മണി വരെയും വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലത്തുപടി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി , ബി എസ് എൻ എൽ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടപ്പാലം, തെക്കും പാണ്ടി, ബി പി എൽ ടൗവ്വർ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.