കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കപ്പാലം , പ്ലാശനാൽ, പേരുപ്പാറ കൈപ്പള്ളിക്കാവ്, ആറാം മൈൽകവിത ആവേ മരിയ ആർക്കയിഡ്
എന്നീ ട്രാൻഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിലുളള വടക്കേക്കര,തുരുത്തേൽ, പാറാവേലി,പരിപാലന, വെട്ടിയിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രി ക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 1 മണി വരെയും മൈക്രോ, അങ്ങാടി, വെൽഫാസ്റ്റ് , വെസ്കോ ഫ്ലാറ്റ് , ചക്കാലയിൽ , ഇൻഡസ്, ബ്ലിസ് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ,ഇടയാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ് , മുതലപ്ര, കാഞ്ഞിരം ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൻ എസ് എസ് ഹോസ്റ്റൽ, കോയിപ്രം സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ അപ്പർ മങ്കൊമ്പ്, മങ്കൊമ്പ് ചർച്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മുതൽ 4 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിപ്പുഴ സബ് സ്റ്റേഷൻ ട്രാൻസ് ഫോർമറിൽ 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.