വൈക്കം: പള്ളിപ്രത്തു ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം ഗവൺമെൻ്റ് താലൂക്ക് ആശുപത്രി, ടി വി പുരം സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവടങ്ങളിൽ രോഗികൾക്ക് ഉപയോഗിക്കുന്നതിന് സഹായ ഉപകരണങ്ങൾ നൽകി. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയർ, വാക്കർ, ബെഡ്, ഡയപ്പർ തുടങ്ങിയ ഉപകരണങ്ങൾ നൽകി. വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ , ഡോ. ഷീബ എന്നിവർ ബാങ്ക് അധികൃതരിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
നഗരസഭ കൗൺസിലർമാരായ ബിന്ദുഷാജി, സിന്ധു സജീവൻ, പി.ഡി. ബിജി മോൾ, ബാങ്ക് സെക്രട്ടറി ജൂബിൾപോൾ, ബോർഡ് മെമ്പർമാരായ കെ.ആർ. പ്രവീഷ് , രജിമോൻ, ജെ. ഐസക്ക് തുടങ്ങിയവർ സംബന്ധിച്ചു. ടി വി പുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് വാക്കർ, സ്റ്റിക്ക്, ഓക്സിജൻ സിലിണ്ടർ, വാട്ടർ ബെഡ് തുടങ്ങിയവ നൽകി. നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ്, ടി വി പുരം പഞ്ചായത്ത് മുൻ പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായ സെബാസ്റ്റ്യൻ ആൻ്റണി, ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജോർജ് ജോസഫ് എന്നിവർ ചേർന്ന് സഹായ ഉപകരണങ്ങൾ ആശുപത്രി മെഡക്കൽ ഓഫീസർ ഡോ.ഷാജിക്ക് കൈമാറി. എൻ. കെ. സെബാസ്റ്റ്യൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. .