കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്കെതിരെ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി പള്ളികളില്‍ സർക്കുലർ നല്‍കി.ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും ക്രൈസതവരുടെ പ്രധാന ദിവസങ്ങളെ സർക്കാർ പ്രവൃത്തിദിനങ്ങളാക്കുന്നുവെന്നുമാണ് വിമർശനം.
പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിന്‍റെ പിന്നില്‍ സ്ഥാപിത താത്പര്യങ്ങളെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ വ്യാപിച്ചുകിടക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ എല്ലാ പള്ളികളിലും ഈ സർക്കുലർ വായിച്ചിട്ടുണ്ട്.