മണർകാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാമ്പാടി സബ് ജില്ല കമ്മറ്റി നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്
വിദ്യാലയ ശുചീകരണം നടത്തി. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു കെ സി ഉദ്ഘാടനം ചെയ്തു. മണർകാട് ഗവ. യു പി സ്കൂൾ ശുചീകരണമാണ് കെ എസ് ടി എ ഏറ്റെടുത്ത് നടത്തിയത്. അദ്ധ്യാപക ബ്രിഗേഡ് അംഗങ്ങളുൾപ്പെടെ അദ്ധ്യാപകർ പങ്കെടുത്തു. കെ എസ് ടി എ ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ്, സബ്ജില്ല സെക്രട്ടറി ഗിരീഷ് എം ജി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രാഹുൽ കെ സോമൻ, ബിന്ദു ആർ എന്നിവർ സംസാരിച്ചു.
Advertisements