കോട്ടയത്ത് എൽ.ഐ.സി.ഏജൻ്റന്മാർ ധർണ്ണ നടത്തി

കോട്ടയം: എൽ.ഐ.സി.ഏജൻ്റന്മാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച്, മിനിമം സംഅഷ്ർഡ് തുക വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക,ചെറിയ തവണകളിൽ പ്രീമിയ മടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യാ എൽ.ഐ.സി.ഏജൻ്റ്സ് ഫെഡറേഷൻ, കോട്ടയം ആഫീസിനു മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. പ്രസിഡൻ്റ് പുന്നൂസ് പി.വർഗീസ് ഉദ്ഘാടനം ചെയതു. സെക്രട്ടറി വി.സി.ജോർജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.എൻ സുരേന്ദ്രൻ നായർ, റജിമോൻ ജേക്കബ്, കെ. ഗോപാലകൃഷ്ണൻ, ഡായി. ടി ഏബ്രഹാം, സുനിതാ മോൾ എം എസ് , മേരി ഫിലിപ്പ്, ബിനു സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.