കനത്ത മഴ : അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

തിരുവനന്തപുരം : വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

Advertisements

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയനാട് ജില്ലയിലെ ട്യൂഷൻ സെന്‍ററുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ എംആർഎസ് സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ ഡി.ആർ.മേഘശ്രീ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ഇടുക്കി ജില്ലയില്‍ അങ്കണവാടികള്‍, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധിയായിരിക്കുമെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചു. ട്യൂഷൻ സെന്‍ററുകള്‍ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണമായും റസിഡൻഷ്യല്‍ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.

Hot Topics

Related Articles