കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ ,സഫാ , മുല്ലൂപ്പാറ , കീരിയാത്തോട്ടം,അലിമുക്ക്, പൊന്തനാപ്പറമ്പ്,കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്,വട്ടികൊട്ട,, ഒന്നാംമൈൽ, നല്ലുവേലിൽ സോമിൽ, എസ് ബി ടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോമറിൻ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഉഴത്തിപ്പടി , ഇല്ലത്തുപറമ്പ് , നാലുകോടി പഞ്ചായത്ത് , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന് കൈതമറ്റം, പേരചുവട്, അമല, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രാർത്ഥന ഭവൻ ട്രാൻസ്‌ഫോർമറിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അനാമല, തച്ചിലാട്ട് ട്രാൻസ്‌ഫോർമറിൽ 8.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാരായണദേവ്, കൊശമറ്റംകോളനി, പൂഴിത്തറപടി ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേച്ചാൽ, നരിമറ്റം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊരാശാലാ, ആനക്കുളങ്ങര, ആർ വി ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ചൂളപ്പടി, ക്രൈസ്റ്റ് നഗർ, സഞ്ജീവനി,റിലൈൻസ്, എസ് ബി എച്ച് എസ് ഗ്രൗണ്ട്, സൗപർണിക, ദേവമാതാ, ഹള്ളാ പ്പാറ, ഇൻഡസിൻഡ് ബാങ്ക്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 5.30വരെ വൈദുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കോടിമത,വെജിറ്റബിൾ മാർക്കറ്റ്,ചന്തക്കടവ്,പള്ളിപ്പുറത്ത് കാവ്,ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,കൗമുദി റോഡ്,ഓൾഡ് എം സി റോഡ് തുടങ്ങിയ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ജില്ലയിലെ മികച്ച സ്റ്റേഷൻ
ജില്ലയിലെ ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഗാന്ധിനഗർ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി എ.കെ വിശ്വനാഥനും, ഗാന്ധിനഗർ സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ ടി. ശ്രീജിത്തും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ശശികുമാർ, കൂടാതെ ജില്ലയിൽ സേവനം കാഴ്ചവച്ച ഗാന്ധിനഗർ എസ്.എച്ച്.ഓ ടി. ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എച്ച്, പ്രദീപ് ലാൽ.വി, വിപിൻ കെ.വി, എ.എസ്.ഐ മാരായ സാബു പി.എ, ബിജുമോൻ സി.എ, റെജിമോൾ സി.എസ്, ക്ഷേമ എൻ.പി, ശ്രീകല ടി.എസ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, ശശികുമാർ, അനൂപ് സുരേഷ്, മനീഷ് കെ.എൻ, രതീഷ്.ആർ, സുനു ഗോപി, ജസ്റ്റിൻ ജോയ്, പ്രവീൺ വി.പി, രാജീവ് വി.ആർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.