വൈക്കം: റുബിക്സ് ക്യൂബിൽ 30രാജ്യങ്ങളുടെ പതാകൾ കാണിച്ച് രാജ്യത്തിൻ്റെപേരുകൾ മൂന്നു മിനിട്ടിനുള്ളിൽ പറഞ്ഞതിൻ്റെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് 2.09സെക്കൻഡിൽ 36 രാജ്യങ്ങളുടെ പേര് പറഞ്ഞ് മറികടന്ന് റൈഹാൻ മുഹമ്മദ്. കൊടുങ്ങല്ലൂർ
മാനങ്കേരിയിൽ മുഹമ്മദ് റഫീഖ് ,സിനിയ ദമ്പതികളുടെ ഇരട്ട മക്കളിൽ ഒരാളും ഭാരതിയ വിദ്യാഭവൻ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് എട്ടുവയസുകാരൻ റൈഹാൻ മുഹമ്മദ്.
2.04സെക്കൻ്റിൽ ഹൂലാഹൂപ്പ് സ്പിൻ ചെയ്തുകൊണ്ടും 36 രാജ്യങ്ങളുടെ പതാകകൾ റുബിക്സ് ക്യൂബിൽ കാണിച്ച് ഒരു പുതിയ റെക്കോർഡിലും ഹൈഹാൻ ഇടം പിടിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി.കെ.രാജു ഹൈഹാന് ഉപഹാരം നൽകി.ഹൂലാഹൂപ്പിൽ നിർത്താതെ നാലു മണിക്കൂർ 33 മിനിട്ട് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിച്ചിരുന്ന റുമൈസ ഫാത്തിമ റൈഹാൻ്റെ ഇരട്ട സഹോദരിയാണ്.
വൈക്കം നഗരസഭ മുൻ വൈസ് ചെയർമാൻ
അബ്ദുൽ സലാം റാവുത്തറുടെ മകളുടെ മക്കളാണ് ഈ കൊച്ചു മിടുക്കർ.