ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പുളിക്കപ്പാലം ഭാഗത്ത് കളത്തിൽ വീട്ടിൽ ബിജു തോമസ് (49) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനൊന്നാം തീയതി വൈകുന്നേരം മൂന്നുമണിയോടുകൂടി മണിയംകുളം ഭാഗത്ത് വച്ച് പൂഞ്ഞാർ അടയ്ക്കപ്പാറ സ്വദേശിയായ യുവാവിനെ റോഡിൽ വച്ച് കാപ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവാവിന്റെ കൈക്ക് പൊട്ടൽ സംഭവിക്കുകയും, ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ബിജു തോമസ് യുവാവിനെ വൈകുന്നേരം ഫോണിൽ വിളിച്ച് യുവാവിന്റെ പേഴ്സ് തിരികെ നൽകാമെന്ന വ്യാജേനെ ഇയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവിന്റെ കഴുത്തിൽ വാക്കത്തി വച്ച് ഭീഷണിപ്പെടുത്തുകയും, കുതറി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഇയാൾ വാക്കത്തി കൊണ്ട് കാലിന്റെ കുതിഭാഗത്ത് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജു തോമസിനെ മുൻപ് മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത് യുവാവ് നാട്ടിൽ പറഞ്ഞു നടന്നു എന്നതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്കുമാർ ബി, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.