കോട്ടയം പാലാ തൊടുപുഴ റോഡിൽ വാഹനാപകടം; മുണ്ടാങ്കൽ പള്ളിയ്ക്കു സമീപം ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: പാലാ തൊടുപുഴ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് മൂന്നു പേർക്ക് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles