കോട്ടയം : കോട്ടയം പാറമ്പുഴ നട്ടാശേരിയിൽ ജില്ലാ പൊലീസിൻ്റെ വൻ ലഹരി വേട്ട. ഗാന്ധിനഗർ എസ് എച്ച് ഒ ടി.ശ്രീജിത്തിൻ്റെയും ജില്ലാ നേതൃത്വത്തിൽ കാൽ കിലോ കഞ്ചാവും 5 ഗ്രാം എം ഡി എം എയും പിടികൂടി. പാറമ്പുഴ നട്ടാശ്ശേരി മംഗളം എൻജിനീയറിങ് കോളേജിന്റെ പിൻഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് എംഡിഎമ്മേയും കഞ്ചാവും വിൽപ്പന നടത്തിയത്. മുൻ നഗരസഭാ കൗൺസിലർ രേഖാ രാജേഷിന്റെ മകൻ സൂര്യനാണ് വീട് വാടകക്കെടുത്തതാണ് പൊലീസ് സംഘം നൽകുന്ന വിവരം. വീട്ടിൽ വ്യാപകമായ രീതിയിൽ എൻഡിഎമ്മേ വിൽപ്പന നടക്കുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെയും , കോട്ടയം ഡിവൈഎസ്പി അനീഷിന്റെയും , നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ.ജെ തോമസിന്റെയും നേതൃത്വത്തിലുള്ള എല്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം എം ഡി എം എയും കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. മംഗളം എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനാണ് പ്രതി കഞ്ചാവും എംഡിഎമ്മേയും സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. വീടിൻറെ വാതിൽ തുറന്നിട്ട ശേഷം, പിറ്റ് ബുൾ നായയെ അഴിച്ചുവിട്ടാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. എല്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സ്ഥലത്തെത്തുമ്പോൾ നായയെ അഴിച്ചുവിട്ട ശേഷം വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അപകടകാരിയായ നായയെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് സംഘം സാഹസികമായാണ് കീഴടക്കിയത്. നായെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് വീടിനുള്ളിൽ പരിശോധന നടത്തി ലഹരി വസ്തുക്കൾ കണ്ടെത്തിയത്.