കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.  വാകത്താനം  ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മണികണ്ടാപുരം, പുതുശ്ശേരി, എമറാൾഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്, മാരുതി, ഹരികണ്ടമംഗലം  1 & 2 എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ, മലകുന്നം, പ്ലാമൂട്, കുതിരപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി  മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ,പുളിഞ്ചുവട് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന്, പെരുവേലിക്കുന്നു, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക, കാക്കാംതോട്, വണ്ടിപ്പേട്ട, മഞ്ചാടിക്കര, ആറ്റുവാക്കരി, പറാൽ ചർച്ച്, പറാൽ എസ് എൻ ഡി പി, പാലക്കളം, കപ്പുഴക്കരി, കൊട്ടാരം, ശംഭുവൻതറ, പിച്ചിമറ്റം, കുമരങ്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles