കോത്തല : ഇടക്കാട്ടുകുന്നു ഗവണ്മെന്റ് ഹൈസ്കൂളിൽ എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ലഹ രിവിരുദ്ധ ദിനമാചരിച്ചു. സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോസഫ് സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്കൂളിന്റെ വിവിധ പ്രവർത്തങ്ങളെക്കുറിച്ചു സംസാരിച്ചു. കൂരോപട ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അമ്പിളി മാത്യു ഉദ്‌ഘാടനകർമം നിർവഹിച്ചു.
Advertisements


















പാമ്പാടി എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ് മാത്യു ദീപശിഖാ ഏറ്റുവാങ്ങി. ലഹരി നമുക്ക് വേണ്ട എന്ന വിഷയത്തെ ആസ്പദമാക്കി
വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ലഹരിക്കെതിരെ ഒരു ഗോൾ എന്ന മത്സരം നടത്തി.
പങ്കെടുത്തവർ എല്ലാം ചേർന്ന് മനുഷ്യ ചങ്ങല നിർമിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. സിഗനേച്ചർ ക്യാമ്പയിനിലും എല്ലാവരും പങ്കെടുത്തു.