മതിയായ രേഖകൾ ഇല്ലാതെ അന്തർ സംസ്ഥാന ബസിൽ കടത്തിയ വെള്ളി ആഭരണങ്ങൾ പിടികൂടി: പിടി കൂടിയത് 15 ലക്ഷത്തിലധികം രൂപയുടെ വെള്ളി ആഭരണങ്ങൾ

കുറവിലങ്ങാട് : മതിയായ രേഖകൾ ഒന്നും ഇല്ലാതെ അന്തർ സംസ്ഥാന ബസിൽ കടത്തുക ആയിരുന്ന 15 ലക്ഷത്തിലധികം രൂപയുടെ വെള്ളി ആഭരണങ്ങൾ കുറവിലങ്ങാട് എക്സൈസ് സംഘം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി അന്തർ സംസ്ഥാന ബസുകളിൽ മദ്യവും മയക്കുമരുന്നും കടത്തിക്കൊണ്ട് വരുന്ന സംഘത്തെ പിടി കൂടുന്നതിനായി നടത്തിയ പരിശോധനയിലാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്.

Advertisements

ഇന്ന് രാവിലെ ഏഴ് മണിയോടുകൂടി എം സി റോഡിൽ കോഴാ മിനി സിവിൽ സ്റ്റേഷൻ്റെ മുൻഭാഗം കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജിൻ്റെ നേത്യത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിൽ ആണ് പിടികൂടിയത്. നാല് ചക്കുകളിലായി ബാംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് പോവുക ആയിരുന്ന സ്വകാര്യ കമ്പനി ബസിൽ നിന്നാണ് സാധനങ്ങൾ പിടികൂടിയത്. നാല് ചാക്കുകളിലായി കടത്തിക്കൊണ്ട് വരികെ ആയിരുന്ന വെള്ളി ആഭരണങ്ങൾ പിടികൂടിയത്. ആഭരണങ്ങൾ കടത്തിയ തമിഴ്നാട് സേലം സ്വദേശിയായ കേശവൻ (40) എന്നയാളെയും എക്സൈസ് സംഘം പിടികൂടി ജി എസ് ടി വകുപ്പിന് കൈമാറി.

Hot Topics

Related Articles