മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി : പ്രഖ്യാപനം നടത്തി എൻ ഡി എ

ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഗവർണറും മുൻ കോയമ്ബത്തൂർ എംപിയുമായ സി.പി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. ഇന്ന് ചേർന്ന ബിജെപി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 21 ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻഖഢ് രാജിവെച്ചത്. സെപ്തംബർ ഒമ്ബതിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക

Advertisements

Hot Topics

Related Articles