കല്ലറ ∙ കനത്ത മഴ മൂലം ഉണ്ടായ വെള്ളക്കെട്ട് കാരണം കല്ലറയിൽ വേനൽ കൃഷിക്ക് വിത്തിറക്കാനാവാതെ കർഷകർ. ആഴ്ചകൾക്ക് മുൻപ് 16 പാടശേഖരങ്ങൾ ഉഴവ് നടത്തി വിത്തിടുന്നതിനു ഒരുക്കങ്ങൾ നടത്തിയെങ്കിലും സമയത്ത് കൃഷി ഭവനിൽ നിന്നു വിത്ത് ലഭിച്ചിരുന്നില്ല. അതിനാൽ വിത വൈകി. മൂന്നു ദിവസം മുൻപാണ് വിത്ത് വിതരണം നടത്താനായത്. അപ്പോഴേക്കും കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. വെള്ളം അടിച്ചു വറ്റിച്ചാലും കനത്ത മഴയിൽ വീണ്ടും പാടത്ത് വെള്ളം നിറയുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. എന്ന് വിത നടത്താൻ കഴിയുമെന്ന് നിശ്ചയമില്ല എന്നാണ് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നത്
Advertisements