കോട്ടയം ∶ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനേഴാമത്തെ മാ കെയർ സെന്റർ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
വിദ്യാർത്ഥികൾക്ക് ആവശ്യമായ ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി വസ്തുക്കൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഈ സംരംഭം, വിദ്യാർത്ഥികൾക്ക് സ്കൂൾ സമയത്ത് പുറത്തുപോയി അനാരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും, ലഹരി വസ്തുക്കളുമായുള്ള സമ്പർക്കസാധ്യത കുറയ്ക്കുകയും ചെയ്യും.




നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതോടൊപ്പം, ഏകദേശം 5000-ത്തിലധികം കുടുംബശ്രീ വനിതകൾക്ക് സുസ്ഥിരമായ വരുമാനം ലഭ്യമാക്കുന്നതിനും പദ്ധതി സഹായകരമാകുന്നു. വിദ്യാഭ്യാസ വകുപ്പ്, ജില്ലാപഞ്ചായത്ത്, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫ് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം. അബ്ദുൽ ഖാദർ അധ്യക്ഷനായി. ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പദ്ധതി വിശദീകരിച്ചു.
ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ ശ്രീ അൻസർ പുള്ളോലിൽ മാ കെയർ സെന്റർ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ചെയർമാൻ എം. കെ. ഫരീദ് ആദ്യ വില്പന നടത്തി.
ഫാത്തിമ സുഹാന (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ഷെഫ്ന അമീൻ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ഫാസില അബ്സാർ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ)
ഡോ. സഹല ഫിർദൗസ് (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), ‘ സുനിത ഇസ്മയിൽ (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), അനസ് പാറയിൽ (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), അബ്ദുൽലത്തീഫ് (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), റുബീന നാസർ
റോയി അഗസ്റ്റിൻ (മാനേജർ, കേരള ബാങ്ക്), പ്രശാന്ത് ശിവൻ (ജില്ലാ പ്രോഗ്രാം മാനേജർ), താഹിറ പി.പി. (പ്രിൻസിപ്പൽ, എം ജി എച്ച് എസ് എസ് , ഈരാറ്റുപേട്ട), ലീന എം.പി. (ഹെഡ്മിസ്ട്രസ്, എം ജി എച്ച് എസ്, ഈരാറ്റുപേട്ട) എന്നിവർ ആശംസകൾ അറിയിച്ചു. സി.ഡി.എസ്. ഈരാറ്റുപേട്ട നഗരസഭ മെമ്പർ സെക്രട്ടറി വിശ്വം പി.എസ്. നന്ദി പറഞ്ഞു.