കൊപ്രത്ത് നവരാത്രിക്ക് ഭക്തി നിർഭരമായ തുടക്കം

മുട്ടമ്പലം : കൊപ്രത്ത് നവരാത്രിക്ക് ഭക്തി നിർഭരമായ തുടക്കം.
മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മണ്ഡപത്തിൽ പൊതിയിൽ ഗുരുകുലം നാരായണ ചാക്യാർ ദീപ പ്രകാശനം നിർവ്വഹിച്ചു . ദേവസ്വം പ്രസിഡണ്ട് ടി എൻ ഹരികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേൽശാന്തി താമരക്കാട്ടില്ലത്ത് മധു നമ്പൂതിരി ബൊമ്മക്കൊല്ലു സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.ബി കൃഷ്ണകുമാർ ,ജോ ‘സെക്രട്ടറി ജി ജയശങ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ആദ്യദിനം കലാമണ്ഡപത്തിൽ പാഠകം അവതരിപ്പിച്ചു.

Advertisements

Hot Topics

Related Articles