സാമ്പത്തിക തർക്കം ; രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ

പാലാ : സാമ്പത്തിക തർക്കത്തെ തുടർന്ന് രാമപുരത്ത് കടയുടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി അറസ്റ്റിൽ. രാമപുരം ഇളംതുരുത്തിയിൽ വീട്ടിൽ കുട്ടപ്പ കുറുപ്പ് മകൻ തുളസിദാസ് (ഹരി -54)ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച രാവിലെ 10.45 മണിയോടെ രാമപുരം ടൗണിൽ കണ്ണനാട്ട് എന്ന സ്വർണ്ണ കടയിലാണ് അക്രമം ഉണ്ടായത്. കടയിൽ എത്തിയ തുളസീദാസ് കടയുടമ രാമപുരം കണ്ണനാട്ട് വീട്ടിൽ അശോകനെ (54) കയ്യിൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു.

Advertisements

പൊള്ളലേറ്റ അശോകനെ ചെറുപ്പുങ്കൽ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതി തുളസീദാസും പൊള്ളലേറ്റ അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്. സംഭവത്തിനുശേഷം രാമപുരം പോലീസ് സ്റ്റേഷനിൽ ഹാജരായ പ്രതി തുളസിദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Hot Topics

Related Articles