കോട്ടയം : വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. തിരുവാർപ്പ് പാലക്കശ്ശേരി ഭാഗത്ത് തേവർക്കാട്ടുശ്ശേരി വീട്ടിൽ നിഖിൽ (30) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കുമരകം സ്റ്റേഷനിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Advertisements