ഏറ്റുമാനൂർ : കാക്കാല സമുദായ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഏറ്റുമാനൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡൻ്റ് താമരാക്ഷൻ കെ .എസ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ പോലീസ് ഓഫീസർ ശ്രീജിത്ത് ഉദ്ഘാടനം നിർവഹിക്കുകയും മദ്യം, മയക്കുമരുന്ന് എന്നിവയ്ക് എതിരെ ബോധവൽകരണ ക്ലാസ്സ് നടത്തുകയും ചെയ്തു. യോഗത്തിൽ കെ എസ് ഡബ്യു എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സദാശിവൻ, കമ്മിറ്റിയംഗം സിബി സാം ,ജില്ലാ സെക്രട്ടറി അനിൽകുമാർ, ശാഖ സെക്രട്ടറി ദീപു കുടമാളൂർ, ജയ ബിനോജ് , റ്റി.ഡി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Advertisements