തലയോലപ്പറമ്പ് :സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്നും, നാളെയും സബ് ജൂനിയേഴ്‌സിനായുള്ള ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് (ജോർജിയാനോ-2025)നടക്കും.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും, കാഷ് അവാർഡും നൽകും.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് ഉത്ഘാടനം ചെയ്യും.തലയോലപ്പറമ്പ് സി. ഐ വിപിൻ ചന്ദ്രൻ സമ്മാനദാനം നിർവഹിക്കും.ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തി യായതായി പ്രിൻസിപ്പൽ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജെറിൻ പാലത്തിങ്കൽ, കൺവീനർമാരായ അശ്വതി സാജു, ടോണി ജോസഫ് എന്നിവർ അറിയിച്ചു.
Advertisements