ലഖ്‌നൗ : രാത്രിയിൽ വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ച് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലൈംഗികാതിക്രമ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവം പുറത്തുവരുന്നത്. ബിഎസ്‌സി അവസാന വർഷ വിദ്യാർത്ഥിനിയോടാണ് അദ്ധ്യാപകൻ വസ്‌ത്രം അഴിക്കാൻ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടർന്ന് കുടുംബാംഗങ്ങള്‍ക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങള്‍ക്കുമൊപ്പം യുവതി കോളേജിലെത്തി പ്രതിഷേധിച്ചു. ക്യാമ്ബസില്‍ പ്രതിഷേധം നടത്തിയ ഇവർ പ്രൊഫസർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതോടെ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്‌പി രാജു കുമാർ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെക്കാലമായി അദ്ധ്യാപകൻ രാത്രി കാലങ്ങളില്‍ വിളിക്കാറുണ്ടെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പറഞ്ഞതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. പ്രൊഫസർ അയച്ച വോയിസ് മെസേജുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി അവകാശപ്പെട്ടു.
വിദ്യാർത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതോടെ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതായി കോളേജ് പ്രിൻസിപ്പല്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്ക് അനുസൃതമായായിരിക്കും അന്വേഷണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.