കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കേസിലെ പ്രതികളായ രോഹിത് , ലാലു , ധനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 29 ന് കാരാപ്പുഴ അമ്പലക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തിൽ പ്രദേശവാസിയായ സജിയ്ക്കാണ് വെട്ടേറ്റത്. വിഷ്ണു, സുബിൻ എന്നിവർക്കും പരിക്കേറ്റിരുന്നു. പ്രദേശത്ത് നേരത്തെ തന്നെ പ്രതികളും ആക്രമണത്തിന് ഇരയായ രണ്ടു പേരും തമ്മിൽ തർക്കം നില നിന്നിരുന്നു. ഇതേ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നതായി പൊലീസ് പറയുന്നു. തുടർന്നാണ് ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിൽ കേസെടുത്തിരുന്നു.

Advertisements

Hot Topics

Related Articles