കൊല്ലാട് : കേരള പോലീസിലെ ക്രിമിനൽ വൽക്കരണത്തിന് എതിരെയും, സിനിമ മേഖലയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് എതിരെയും, കേരളത്തിന്റെ സാംസ്കാരിക തനിമയായ തൃശ്ശൂർ പൂരത്തെ തകർക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചതിന് എതിരെയും, ഓണം പ്രമാണിച്ച് പൊതുവിപണിയിലെ നിത്തിയോ ഉപയോഗ സാധനങ്ങൾക്ക് സർക്കാർ മേഖലയിൽ അമിതമായി വില വർദ്ധനവ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഗ്നി ജ്വാലകൾ തെളിയിച്ചു പ്രതിഷേധ ജ്വാല പ്രകടനം നടത്തി.. സമാപന സമ്മേളനത്തിൽ പ്രസിഡണ്ട് ജയൻ ബി മഠത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുര്യൻ വർക്കി സ്വാഗതം ആശംസിച്ചു.
യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സിബി ജോൺ ഉദ്ഘാടനം ചെയ്തു… പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ആനി മാമൻ, പഞ്ചായത്ത് അംഗങ്ങളായ മിനിട്ടിക്കുഞ്ഞ്, ജയന്തി ബിജു , മഞ്ജു രാജേഷ്… മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സല അപ്പുക്കുട്ടൻ, തമ്പാൻ കുര്യൻ വർഗീസ്, റോയി എബ്രഹാം മടുക്കമൂഡ്, ടി ടി ബിജു, തുടങ്ങിയവർ സംസാരിച്ചു.