കോട്ടയം: മാങ്ങാനം വില്ലയിൽ 21 ആം നമ്പർ കോട്ടേജിൽ മോഷണം. വില്ലയുടെ വാതിൽ തകർത്ത ഉള്ളിൽ കടന്ന് മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു. ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നത്. ജില്ലയിലെ താമസക്കാരിയായ അമ്മയും മകളും അസുഖത്തെ തുടർന്ന് മാങ്ങാനത്തെ ആശുപത്രിയിൽ രാത്രിയിൽ ചികിത്സയ്ക്കായി പോയിരുന്നു. ഇതിനുശേഷം ഇവർ പുലർച്ചെ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിൻറെ മുൻ വാതിൽ തകർത്ത മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്. മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കുടുംബം വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഇവർ വിവരം കോട്ടയം ഈസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വാങ്ങാനും തുരുത്തൽ പാലത്തിന് സമീപമുള്ള ആൾതാമസം ഇല്ലാത്ത വീട്ടിൽ ഇന്നലെ രാത്രി മോഷണശ്രമവും നടന്നിരുന്നു.
കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം : വില്ലയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു

Previous article