വിശക്കാറില്ല, അത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും തോന്നാറില്ല. ട്രോമ എന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമ ! രാഹുല്‍ മാങ്കൂട്ടത്തിലുമായുളള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍

കൊച്ചി : ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുളള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍.ഏത് കേസും വന്നോട്ടെ, കോടതിയില്‍ നില്‍ക്കുന്ന ഒരൊറ്റ ക്രൈമും ഞാന്‍ ചെയ്തിട്ടില്ല. ചില ആളുകള്‍ വന്ന് ചോദിക്കുന്നു എന്താണ് മിണ്ടാത്തത് എന്ന്. ഇത്തരം അവസ്ഥ വരുമ്ബോള്‍ ഞാനായത് കൊണ്ടാണ് ഇത്രയും എഴുന്നേറ്റ് നില്‍ക്കുന്നത്. രാത്രിയില്‍ ഗുളികകള്‍ കഴിച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ 5 മണിയോ 6 മണിയോ ഒക്കെ ആവുമ്ബോഴാണ് ഉറങ്ങുന്നത്. 7 മണിയോ 8 മണിയോ ആകുമ്ബോള്‍ എഴുന്നേല്‍ക്കും. 2 മണിക്കൂറാണ് ഉറങ്ങുന്നത്.

Advertisements

വിശക്കാറില്ല, അത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും തോന്നാറില്ല. ട്രോമ എന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെയാണ് പോകുന്നത്. ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല. റൂമില്‍ നിന്ന് പുറത്തേക്കിറങ്ങണം എന്നതാണ്. തെറ്റ് ചെയ്തത് കൊണ്ടാണോ പ്രതികരിക്കാത്തത് എന്നൊക്കെ ആളുകള്‍ക്ക് ചോദിക്കാന്‍ എളുപ്പമാണ്. എന്റെ അവസ്ഥ ഞാന്‍ എപ്പോഴെങ്കിലും പുറത്ത് തന്നെ പറയും. കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ ഏഴെട്ട് സ്ത്രീകളുടെ പേര് പറയുന്നുണ്ട്. ആരോട് വേണമെങ്കിലും അന്വേഷിച്ച്‌ നോക്കൂ, അവരെല്ലാം അവരുടെ തൊഴിലിടത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഞാന്‍ എന്റെ റൂമില്‍ നിന്ന് ഇറങ്ങുന്നത് നേട്ടമായി കൂട്ടുന്നു. രാവിലെ 8 മണിക്ക് എഴുന്നേറ്റാല്‍ ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ 2-3 മണിക്കൂര്‍ വേണം. ശരീര വേദന കൊണ്ടല്ല. അത്രയും ട്രോമയിലൂടെയാണ് കടന്ന് പോകുന്നത്. ഒന്ന് എഴുന്നേല്‍ക്കണം എന്ന് വിചാരിച്ച ദിവസങ്ങളുണ്ട്” .

Hot Topics

Related Articles