പൊതി:വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളജ്,ജില്ലാ അന്ധതാനിവാരണ സമിതി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജൂൺ 21 ശനിയാഴ്ച നടക്കും.പൊതി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് വി.എസ്. എസ്.എസ് അസിസ്റ്റൻ്റ്ഡയറക്ടർ ഫാ. ലിനൂസ് വിവേര ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഡെന്നിസ് കണ്ണമാലിൽ അധ്യക്ഷത വഹിക്കും. പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി ആന്റണി, സിസ്റ്റർ വൽസമ്മ ആർ എഫ് ടി.എസ്, മോളി വർഗീസ്, മണിവർഗീസ്, സിസ്റ്റർ റോസിലി എഫ്.എസ്.എം. എന്നിവർ പ്രസംഗിക്കും. രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് പരിശോധന.
Advertisements