കോട്ടയം പാറേച്ചാൽ ബൈപ്പാസിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു

കോട്ടയം : പാറേച്ചാൽ ബൈപ്പാസിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രാവൻകൂർ സിമൻ്റ്സിനു സമീപം പുലർച്ചെ അഞ്ചരയോടെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മടങ്ങിയ പായിപ്പാട് സ്വദേശികളായ കുടുംബമായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.
ചിങ്ങവനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles