കോട്ടയം:211 കോടി രൂപ യുടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൻ്റെ ഉത്തരവാദിത്വം ഏറ്റടുത്ത് കോട്ടയം നഗരസഭാ ഭരണ സമിതി രാജിവയ്ക്കണമെന്ന് എൻ.സി. പി. (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ ആവശ്യപ്പെട്ടു.2024- 25 ൽ പദ്ധതി തുക 14 ശതമാനം മാത്രം ചെലവഴിച്ച് സംസ്ഥാനത്തെ ഏറ്റവും മോശമായ നഗരസഭയെന്നു തെളിയിച്ച കോട്ടയത്തിൻ്റെ നഗരസഭാ ഭരണസമിതിക്ക് ഒരു നിമിഷം പോലും ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും കെ.ആർ. രാജൻ പറഞ്ഞു.നഗരസഭാ ഓഫീസിനു മുമ്പിൽ എൻ.സി. പി. (എസ്) കോട്ടയം തിയോജക മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഗ്ലാഡ്സൺ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽസംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സാബു മുരിക്ക വേലി, പി.ഒ. രാജേന്ദ്രൻ, പി.കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, അഡ്വ. രാജഗോപാൽ, രാധാകൃഷ്ണൻ ഓണമ്പിള്ളി, എൻ.സി. ചാക്കോ, ജോമി ജോൺ തോമസ്, അഡ്വ. ജോസ് ചെങ്ങഴത്ത്, മോഹൻദാസ് പള്ളിതാഴെ, ബിനു ജോസഫ്, രാജേഷ് വട്ടക്കൽ എന്നിവ..ർ പ്രസംഗിച്ചു.