ചങ്ങനാശ്ശേരി: വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ രണ്ടുകുഴിച്ചിറ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ വിനീഷ് ടി.കെ (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ബീവറേജ് ഷോപ്പിന് സമീപം വച്ച് ഇയാൾ സ്ത്രീയെ മർദ്ദിക്കുന്നത് കണ്ട വയോധികൻ ഇതു ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ വയോധിനെ ചീത്തവിളിക്കുകയും, ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. വിനീഷ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, വാകത്താനം, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി വിവിധ കേസുകളിലെ പ്രതിയാണ്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്ദീപ്, സന്തോഷ്, സി.പി.ഓ മാരായ സതീഷ്, രാജീവ്, ശ്യാമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.