തിരുവാർപ്പ് : 14 ലാം വാർഡിലെ മാധവശേരി കോളനിയിലെ കാടും പുല്ലും നിറഞ്ഞ പരിസരം ബിജെപി കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ഈ കാടിനുള്ളിൽ നിന്നും വിഷമുള്ള ഇഴ ജന്തുക്കൾ സ്ഥിരമായി ഈ കോളനി നിവാസികളുടെ വീടിനുള്ളിൽ കയറുന്നത് പതിവായിരുന്നു. ഈ ഇഴജന്തുക്കളെ ഭയന്നാണ് ഈ കോളനി നിവാസികൾ കഴിഞ്ഞിരുന്നത് അതിനൊരു ശാശ്വത പരിഹാരം ബിജെപി കുമരകം മണ്ഡലം കമ്മിറ്റി കണ്ടെത്തി. ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺകുമാർ, ദീപു പണിക്കർ, മണ്ഡലം ട്രഷറർ സ്റ്റാൻലി തോമസ്, തിരുവാർപ്പ് പഞ്ചായത്ത് ഭാരവാഹികളായ ജോജോ കുര്യൻ, ബിജു കട്ടത്തറ, മനോജ് നെടുംതറ, സനീഷ് ദാസ്.. തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements