പാലാ: കിടങ്ങൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കിടങ്ങൂർ മൂശാരത്ത് വീട്ടിൽ അനന്ദു മുരുകൻ (23), കിഴക്കേടത്ത് വീട്ടിൽ അർജുൻ മനോജ് (20) എന്നിവരെയാണ് കിടങ്ങൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സതികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം. കിടങ്ങൂർ ബിഎസ്എൻഎൽ ഓഫിസിനു സമീപത്തെ പ്രോംപ്റ്റ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിൽ കയറിയാണ് പ്രതികൾ 11000 രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ചത്. കേസിലെ പ്രതികളെ എസ്.ഐ കുര്യൻമാത്യൂ, എസ്.ഐ ജസ്റ്റിൻ എസ്.മണ്ഡപം, എസ്.ഐ സുധീർകുമാർ , സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, ജോസ്, സുധീഷ്, സന്തോഷ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. അനന്തു മുരുകൻ കഞ്ചാവ് കേസിലടക്കം പ്രതിയായിട്ടുള്ളയാളാണ്. ലഹരിമരുന്നുകൾ വാങ്ങുന്നതിനായാണ് പ്രതികൾ മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.