കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സുരക്ഷാജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കൽ കോളേജിൽ എത്തിയത്. അമ്മയെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ കാണിച്ചശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തി. ഇവിടെവെച്ചാണ് സുരക്ഷാജീവനക്കാരൻ കൂടുതൽപേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീനയുടെ ആരോപണം. ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരൻ സക്കീനയുടെ മുഖത്തടിക്കുകയായിരുന്നു.