കുലശേഖരമംഗലം :കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവം തുടങ്ങി. അഷ്ടാഭിഷേകം, ശ്രീരാമപട്ടാഭിഷേകപൂജ, വടക്കുപുറത്ത് വലിയ ഗുരുതി, കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഉത്സവം എട്ടിന് സമാപിക്കും. ഇന്നലെ വൈകുന്നേരം 4.30ന് തോട്ടകം കല്ലുപുരയ്ക്കൽ ശ്രീകണ്ഠാകർണ ക്ഷേത്രത്തിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ദീപപ്രയാണ ഘോഷയാത്ര ശ്രീരാമ ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മഠാധിപതി രാമചന്ദ്രസ്വാമികൾ ക്ഷേത്ര മേൽശാന്തി പ്രവീഷ് ശാന്തി എന്നിവർ ദീപ ജ്യോതി ഏറ്റുവാങ്ങി ക്ഷേത്രത്തിലേക്ക് എതിരേറ്റു.തുടർന്ന് നാരായണീയ പാരായണം നടന്നു.തുടർന്ന് നടന്ന വിശേഷാൽ ദീപാരാധനയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.തുടർന്ന് തിരുവാതിര,പുല്ലാങ്കുഴൽ ഫ്യൂഷൻ എന്നിവ നടന്നു. ഉത്സവ ആഘോഷങ്ങൾക്ക് രാമചന്ദ്രസ്വാമികൾ, ക്ഷേത്രംമേൽശാന്തി പ്രവീഷ് ശാന്തി,ക്ഷേത്രം പ്രസിഡൻ്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എൻ.ഡി.രാജു സുരേഷ്ചിങ്ങറോത്ത്, കെ. ജോമോൻ,രമാമനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകും.
കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തിന് തുടക്കമായി : മഠാധിപതി രാമചന്ദ്രസ്വാമികൾ ദീപ ജ്യോതി ഏറ്റുവാങ്ങി
