കോഴഞ്ചേരി : കാറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനു പരിക്ക്. തടിയൂർ എൻ എസ്സ് എസ്സ് സ്കൂളിന് സമീപം ഇന്നു ഉച്ചയോടെ ആയിരുന്നു അപകടം. തടിയൂർ തൈയ്യിലേത്ത് ആൽഫിൻ ഓടിച്ച ബൈക്കാണ് കാറുമായി കൂട്ടിയിടിച്ചത്.
Advertisements
അപകടത്തിൽ ആൽഫിനു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റാന്നിയിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് ഫാമിലിയായി പോയ റാന്നി സ്വദേശിയുടെ കാറിൽ ആണ് തീയാടിയ്ക്കൽ ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ചത്. അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു. അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടതു മൂലമാകാം അപകടം സംഭവിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു.