കൊച്ചി: യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍. എറണാകുളം ചെലവന്നൂർ റോഡിലാണ് സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളലേറ്റു. വിനോദ് വർഗീസ്(40), ജോസഫ് വിനു (36), ആന്റണി ജിജോ(40) എന്നിവർക്കാണ് പൊള്ളലേറ്റത്.
എളംകുളത്തു നിന്ന് വരികയായിരുന്ന ഇവർ ചെലവന്നൂർ വാട്ടർലാൻഡ് റോഡിൽ എത്തിയപ്പോഴാണ് സംഭവം. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. ടാർ ഒഴിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. മുന്നറിയിപ്പ് ബോർഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാർ ഒഴിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനോദിനും ജോസഫിനുമാണ് ഗുരുതരമായി പൊള്ളാലേറ്റത്. ഇരുവരുടെയും കൈക്കും കാലിനും പൊള്ളൽ ഉണ്ട്. ആന്റണിയുടെ കൈക്കാണ് പൊള്ളൽ. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും അതിനു മുന്നെ ടാറൊഴിച്ചയാൾ രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ വിനോദ് വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ്.