കൊച്ചി : ഓട്ടോ റിക്ഷയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തുകയും തടയാൻ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓട്ടോ റാണിയും മകനും പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ കൊലപാതകശ്രമം നടത്തിയ കേസിൽ പിടിയില്‍ . ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, മകന്‍ സാവിയോ ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പുകുത്തുന്ന ജോയിയെയാണ് സാവിയോ ബാബു അമ്മ സോളി ബാബുവിനു വേണ്ടി കൊല്ലാന്‍ ശ്രമിച്ചത്.
ബാറ്റ് വെച്ച് അടിച്ചു വീഴ്‌ത്തുകയും , ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ തലയ്‌ക്കും,കൈയ്‌ക്കും വെട്ടുകയുമായിരുന്നു. ജോയിയെ ആദ്യം എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും, പരിക്ക് ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന സോളി ബാബു സൗത്ത് ഗേള്‍സ് ഹൈസ്കൂളിന് സമീപം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു . ഇതിനെ ജോയി എതിര്‍ത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ജോയിയുടെ അടി കൊണ്ട് സോളി ബാബുവിന്റെ കൈയ്യൊടിയുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് ജോയിയെയും കൂട്ട് പ്രതിയായ പല്ലന്‍ ബാബുവിനെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ജോയ് സോളി ബാബുവിനെ സ്കൂളിന്റെ പരിസരത്ത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സോളി ബാബു മേനക മറൈന്‍ ഡ്രൈവ് ഭാഗത്തേക്ക് മാറി.
ഇവിടെ വച്ച് ഒരു കവര്‍ച്ചക്കേസില്‍പ്പെട്ട് സോളി ജയിലില്‍ ആകുകയും ചെയ്തു. ഇതിനു പുറകില്‍ ജോയി ആണെന്ന് സോളി വിശ്വസിച്ചിരുന്നു. തുടര്‍ന്ന് ചെറിയ ക്വട്ടേഷന്‍ നടത്തുന്ന പലര്‍ക്കും ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും കൊടുത്തിരുന്നു . എന്നാല്‍ ഇതൊന്നും പ്രയോജനപ്പെടാത്തതിനെ തുടര്‍ന്നാണ് സ്വന്തമായി കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത് .
സാവിയോ ബാബു കാഞ്ഞിരപ്പള്ളിയില്‍ എം സി എ വിദ്യാര്‍ത്ഥിയാണ് . സിനിമ സ്റ്റൈലില്‍ വളരെ ആസൂത്രിതമായാണ് പ്രതികള്‍ പദ്ധതി നടപ്പിലാക്കിയത്. സംഭവം നടന്നതിന്റെ രണ്ടു ദിവസം മുന്‍പ് തങ്ങള്‍ കുടുംബസമേതം കോട്ടയത്ത് മകളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിനായി പോകുകയാണെന്ന് പലരെയും വിളിച്ചു പറഞ്ഞു. ഇതിന് ശേഷം ഇവരെല്ലാവരും ഫോണ്‍ ഓഫ് ചെയ്തു . പിന്നീട് കുടുംബസമേതം കോട്ടയത്തേയ്‌ക്ക് പോയി . അവിടെ നിന്ന് രാവിലെ സാവിയോ എറണാകുളത്തേക്ക് പുറപ്പെട്ട് വൈകുന്നേരം ആറു മണിയോടുകൂടി കൃത്യം നടത്തിയതിന് ശേഷം കാസര്‍കോട്ടേക്ക് പോകുകയായിരുന്നു.
എന്നാല്‍ അന്വേഷണം നടത്തിയ പൊലീസിന് ഡ്യൂക്ക് ബൈക്കില്‍ വന്ന ആളാണ് കൃത്യം നടത്തിയത് എന്ന് വ്യക്തമായി . വാഹനത്തിന്റെ നമ്ബര്‍ പരിശോധിച്ചതില്‍ വ്യാജ നമ്ബര്‍ ആണെന്നും മനസ്സിലായി. തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും ക്യാമറയിലൂടെ ഈ ബൈക്കിനെ പൊലീസ് പിന്തുടര്‍ന്നു. പിന്നീട് ഇതേ വാഹനം പ്രതിയുടെ ആലുവയിലുള്ള വീട്ടില്‍ നിന്ന് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അങ്ങനെയാണ് അന്വേഷണം സാവിയോയിലേക്ക് എത്തിയത്.തുടര്‍ന്ന് ജോയി പ്രതിയെ തിരിച്ചറിയുകയും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഒന്നിലധികം തവണ പ്രതികളെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി ശാസ്ത്രീയമായി അന്വേഷണം നടത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.